ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ അപ്പീല്‍ പോകുമെന്ന് ബിജെപി

ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ അപ്പീല്‍ പോകുമെന്ന് ബിജെപി. കേസിന്റെ അന്വേഷണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.കൃത്യമായി സ്ഥലം നിശ്ചയിച്ച് നടത്തിയ കൊലപാതകമാണ്. മാഹി അതിര്‍ത്തിയോട് ചേര്‍ന്ന് കേരളത്തില്‍ നടന്ന കൊലപാതകം കൃത്യമായ ആസൂത്രണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു അന്നത്തെ തലശ്ശേരി എംഎല്‍എയും ആഭ്യന്തരമന്ത്രിയും. കഴിഞ്ഞ ദിവസം പ്രതികളായ സിപിഐഎം പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.


കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെ 16 സിപിഐഎം പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്. 2010 മേയ് 28ന് രാവിലെ 11ന് ന്യൂ മാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍ വെച്ചായിരുന്നു കൊലപാതകം. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും