വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ കണ്ണൂര്‍/കാസര്‍ഗോഡ് ജില്ലയില്‍ നിന്നും അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2025 – 26 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസായതിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്നവര്‍ക്ക് https://services.unorganisedwssb.org/index.php/home മുഖേനെ ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാര്‍ഥി നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം. ഫോണ്‍: 0497 2970272
ഗ്രാന്‍ഡിന് അപേക്ഷിക്കാം
കേന്ദ്രീയ സൈനിക ബോര്‍ഡ് വഴി ലഭിക്കുന്ന വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ / ഗ്രാന്‍ഡ് എന്നിവയ്ക്ക് അര്‍ഹരായ വിമുക്ത ഭടന്മാര്‍, വിധവകള്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയും അസ്സല്‍ രേഖകളും സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. കേന്ദ്രീയ സൈനിക ബോര്‍ഡിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനസജ്ജമായതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069
ക്യാമ്പ് ഫോളോവര്‍ 
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, ബാര്‍ബര്‍-രണ്ട് വിഭാഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 13 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.
ടൈപ്പിസ്റ്റ് നിയമനം
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി /തത്തുല്യം, കെ ജി ടി ഇ മലയാളം ടൈപ്പ് റൈറ്റിംഗ് ലോവര്‍ ഗ്രേഡ്, കെ ജി ടി ഇ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് /തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 41 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളില്‍ ഒക്ടോബര്‍ 25നകം പേര് രജിസ്റ്റര്‍ ചെയ്യണം.
വൈദ്യുതി മുടങ്ങും
കെ എസ് ഇ ബി ഏച്ചൂര്‍ സെക്ഷന്‍ പരിധിയില്‍ എച്ച് ടി ലൈനിന് സമീപമുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ നുച്ചിലോട്, മാച്ചേരി സ്‌കൂള്‍, നമ്പ്യാര്‍ പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഓക്ടോബര്‍ 10 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കെ ആര്‍ എഫ് ബി – പി എം യു കണ്ണൂര്‍ ഡിവിഷന്റെ ആവശ്യത്തിലേക്കായി 2019 ജനുവരി ഒന്നിന് ശേഷം രജിസ്ട്രേഷന്‍ ചെയ്ത വാഹനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് മൂന്ന് മണിവരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9447932078
ക്വട്ടേഷന്‍ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസിന്റെ 2010 മോഡല്‍ ടാറ്റാ സുമോ വാഹനം 15 വര്‍ഷം പൂര്‍ത്തിയായതിനാല്‍ സ്‌ക്രാപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 17 ന് വൈകീട്ട് നാല് മണിക്കകം സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: ssakannur@gmail.com, ഫോണ്‍: 04972707993
ട്രേഡ്‌സ്മാൻ നിയമനം

പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്‌നിക്ക് കോളേജിൽ താൽക്കാലിക അടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 15 ന് രാവിലെ 9.30 ന് സ്ഥാപനത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04985295101, 8129291768ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. ഐ ടി ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിഗ്രി, ഒപ്പം ഒരു വർഷ പ്രവൃത്തി പരിചയം/ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ള മുസ്ലീം വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 14ന് രാവിലെ 11.30 ന്  പ്രിൻസിപ്പൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ: 04972835183

അധ്യാപക ഒഴിവ്

കാസർഗോഡ് അംഗഡിമൊഗർ ജി എച്ച് എസ് എസിൽ താൽക്കാലികാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അറബിക് (ജൂനിയർ) അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം ഒക്ടോബർ 16 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9446461450

പാലുൽപ്പന്ന നിർമാണ പരിശീലന പരിപാടി

കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷീരോൽപ്പന്ന നിർമാണ സംരംഭകത്വം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ക്ഷീരകർഷകർക്കുമായി പാലുൽപ്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 13 മുതൽ 23 വരെ കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിപാടി. 0495 2414579 ഫോൺ നമ്പർ വഴിയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം.

ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോടെ ഒരു വർഷം, ആറ് മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സുകളിൽ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേൺഷിപ്പോടെ റെഗുലർ, പാർടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. ഫോൺ: 7994926081

താൽപര്യപത്രം ക്ഷണിച്ചു

ജില്ലാപഞ്ചായത്തിന്റെ അധീനതയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ട്രെയിനിംഗ് സെന്റർ കെട്ടിട സമുച്ചയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നടത്തിപ്പിനായി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 18 ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാപഞ്ചായത്ത് ഓഫീസിൽ ലഭിക്കും.

ലേലം

കെ എസ് ബി സി ഡി സിയുടെ കുടിശ്ശിക ഈടാക്കുന്നതിന് ഉദയഗിരി അംശം അരങ്ങം ദേശത്ത് റീ സർവെ നമ്പർ 53/1എ ൽപ്പെട്ട 0.1214 ഹെക്ടർ സ്ഥലം നവംബർ 24 ന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഉദയഗിരി വില്ലേജ് ഓഫീസിൽനിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽനിന്നോ ലഭിക്കും.

തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ വാറണ്ടുകൾ പ്രകാരം ഉദയഗിരി അംശം അരങ്ങം ദേശം റീ സർവെ നമ്പർ 23/1 ൽപ്പെട്ട 1.7 ആർ വസ്തു നവംബർ ഏഴിന് രാവിലെ 11.30 ന് ഉദയഗിരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഉദയഗിരി വില്ലേജ് ഓഫീസിൽനിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽനിന്നോ ലഭിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും