സ്‌കൂള്‍ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി; ഒരാള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം എടപ്പാളിൽ സ്‌കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. കടയിൽ സാധനം വാങ്ങാനായി എത്തിയ വിജയൻ (60) ആണ് മരിച്ചത്. എടപ്പാളിലെ കണ്ടനകത്താണ് അപകടമുണ്ടായത്. ദാറുൽ ഹുദായ സ്‌കൂളിന്‍റെ ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബസിലുണ്ടായിരുന്ന കുട്ടികളടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും