സിപിഐ എം മുൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം വയക്കാടി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഐ എം മുൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും കണ്ണൂർ ഏരിയ സെക്രട്ടറിയുമായിരുന്ന വയക്കാടി ബാലകൃഷ്ണൻ (85) അന്തരിച്ചു.

അസുഖ ബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഐ എം പള്ളിക്കുന്ന് ലോക്കൽ സെക്രട്ടറിയായും കണ്ണൂർ ഏരിയാ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു. കണ്ണൂർ ഏരിയ മയ്യിൽ, കണ്ണൂർ ഏരിയകളായി വിഭജിച്ച ശേഷം കണ്ണൂർ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചു.

മികച്ച സഹകാരി കൂടിയായിരുന്നു വയക്കാടി ബാലകൃഷ്ണൻ എ കെ ജി സഹകരണ ആശുപത്രി ഡയറക്ടറാണ്. കണ്ണൂർ കോ ഓപ് പ്രസിഡൻ്റായും കണ്ണൂർ ക്ഷീരസംഘം പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചു. വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിലെ തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും