ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം
2025 ഏപ്രിൽ മാസം വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2022 അഡ്മിഷൻ) പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റിന് 2025 ഒക്ടോബർ 17 മുതൽ അപേക്ഷിക്കാവുന്നതാണ് .പുനർ മൂല്യ നിർണ്ണയം / ഇംപ്രൂവ്മെന്റ് റിസൾട്ട് എന്നിവ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻ ബാക്കിയുള്ളവർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ ഗ്രേഡ് കാർഡ് അപ് ലോഡ് ചെയ്യേണ്ടതാണ്. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന പകർപ്പ് സ്വീകാര്യമല്ല. ABC ID ഇതുവരെ ക്രിയേറ്റ് ചെയ്യാത്ത വിദ്യാർഥികൾ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി അവരുടെ ABC ID ക്രിയേറ്റ് ചെയ്യുകയും അവ അപേക്ഷയിലെ നിർദിഷ്ട കോളത്തിൽ ചേർക്കുകയും വേണം. സർവ്വകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) സർട്ടിഫിക്കറ്റ് പോർട്ടലിൽ കൊടുത്ത നിർദേശങ്ങൾ പൂർണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകൾക്ക് 21.10.2025 മുതൽ 25.10.2025 വരെ പിഴയില്ലാതെയും 27.10.2025വരെ പിഴയോടു കൂടിയും അപേക്ഷിക്കാം പരീക്ഷാ വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
തീയതി നീട്ടി
മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (നവംബർ 2025 ) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തീയതി 18.10.2025 വരെയും പിഴയോടു കൂടി രെജിസ്റ്റർ ചെയ്യാനുള്ള തീയതി 20.10.2025 വരെയും നീട്ടി
കണ്ണൂർ സർവകലാശാലയിൽ എറഡൈറ്റ് പ്രോഗ്രാം: മെക്സിക്കോയിലെ പ്രൊഫ. റൗൾ റോഡ്രിഗസ് മുഖ്യ പ്രഭാഷണം നടത്തി
കണ്ണൂർ : കേരളാ ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സഹായത്തോടെ കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ എറഡൈറ്റ് സ്കോളർ–ഇൻ–റെസിഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. കണ്ണൂർ സർവകലാശാലയിലെ മോളിക്യൂളർ ബയോളജി വിഭാഗവും കേരള സർവകലാശാലയിലെ ബയോടെക്നോളജി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ മെക്സിക്കോയിലെ കൊഹില സർവകലാശാലയിലെ പ്രൊഫസർ റൗൾ റോഡ്രിഗസ് ഹെറേര മുഖ്യ പ്രഭാഷണം നടത്തി.
“Agro-polyphenols from Undervalued Natural Resources for the Control of Phytopathogenic Fungi” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണത്തിൽ, ജൈവ കീടനാശിനികളുടെ ഗവേഷണ സാധ്യതകളും അതിന്റെ പ്രായോഗിക പ്രാധാന്യവും പ്രൊഫസർ റൗൾ വിശദീകരിച്ചു. പ്രഭാഷണത്തിന് പിന്നാലെ അദ്ദേഹം കണ്ണൂർ സർവകലാശാലയിലെ ഗവേഷകരോടും പി.ജി വിദ്യാർത്ഥികളോടും സംവദിച്ചു.
പരിപാടിയിൽ പ്രൊഫ. എ. സാബു (മെമ്പർ സെക്രട്ടറി, കെ.എസ്.ടി.എസ്.ടി.ഇ, മുൻ പ്രോ-വൈസ് ചാൻസലർ, കണ്ണൂർ സർവകലാശാല) അധ്യക്ഷത വഹിച്ചു. പ്രൊഫ. അനൂപ് കുമാർ കേശവൻ (ഡയറക്ടർ, ഐക്യു.എ.സി, കണ്ണൂർ സർവകലാശാല) പ്രഭാഷകൻറെ പരിചയം അവതരിപ്പിച്ചു. മോളിക്യൂളർ ബയോളജി വിഭാഗം തലവൻ ഡോ. സൂരജ് ബഷീർ സ്വാഗതം ചെയ്തു. കേരള സർവകലാശാല ബയോടെക്നോളജി വിഭാഗം അധ്യക്ഷ ഡോ. ടി. എസ്. സ്വപ്‌ന നന്ദിപ്രസംഗം നടത്തി.