Home News ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

by Sayana k
0 comments

സംസ്ഥാനത്ത് ശക്തമായ മഴ തുടരും.വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്.ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുണ്ടായി.

മലയോര മേഖലകളിൽ കനത്ത മഴ തുടരാനാണ് സാധ്യത. ഉച്ചയ്ക്കു ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. അറബിക്കടലിലെ ന്യൂനമർദ്ദം, തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign