Home News പാക് – അഫ്ഗാൻ വെടിനിർത്തലിന് ധാരണ; മധ്യസ്ഥത വഹിച്ച് ഖത്തർ

പാക് – അഫ്ഗാൻ വെടിനിർത്തലിന് ധാരണ; മധ്യസ്ഥത വഹിച്ച് ഖത്തർ

by Sayana k
0 comments

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതായി ഖത്തർ വിദേശകാര്യമന്ത്രാലയം. ഇന്നലെ ദോഹയിൽ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തൽ സുസ്ഥിരമാക്കുന്നതിനായി തുടർയോഗങ്ങൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി ഖത്തർ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയത്. പാകിസ്ഥാനിലെ വർധിച്ചുവരുന്ന ഭീകരവാദി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് അഫ്ഗാനിസ്ഥാൻ അഭയം നൽകുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം.

വെള്ളിയാഴ്‌ച വൈകിട്ടാണ് അഫ്‌ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ വ്യോമാക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലുകളെ തുടർന്ന് ഇരു രാജ്യങ്ങളും 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചുകൊണ്ടാണ് പാകിസ്ഥാൻ വീണ്ടും ആക്രമണങ്ങൾ നടത്തിയത്. ആദ്യ ആക്രമണങ്ങൾക്ക് ശേഷം, നിമിഷങ്ങൾക്കുള്ളിൽ കൂടുതൽ വ്യോമാക്രമണങ്ങൾ ആരംഭിക്കുകയായിരുന്നു. സാധാരണക്കാരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign