വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സൗജന്യ മത്സര പരീക്ഷ പരിശീലനം

ജില്ലാ എംപ്ലോയ്മെന്റ്  പട്ടികവർഗ ഉദ്യോഗാർഥികൾക്കായി നടത്തുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽസി പാസായ 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികളുടെ അപേക്ഷ, ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ഒക്ടോബർ 25 നകം ലഭിക്കണം. ഫോൺ: 9496070386, 9496070387, 9496070388, 9496070401, 0497 2700357

ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ പാനൽ

വിവിധ കോടതികൾ, പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്നും ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം ലഭ്യമാക്കുന്നതിന് ഇന്റർപ്രട്ടേഴ്സ് പാനൽ തയ്യാറാക്കുന്നു. ആർ സി ഐ സ്ഥാപനങ്ങളിൽ നിന്നും ആംഗ്യഭാഷയിൽ പ്രാവീണ്യം തെളിയിച്ച പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. കണ്ണൂർ ജില്ലക്കാർക്ക് മുൻഗണന. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 25 ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2997811, 8281999015

ഓൺലൈൻ സേവനങ്ങളുടെ പരിശീലനം

സി ഡിറ്റ് താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ പ്രായഭേദമന്യേ എല്ലാവർക്കും കമ്പ്യൂട്ടർ ബേസിക്സും ഓൺലൈൻ സേവനങ്ങളും ചെയ്യാനുളള പരിശീലനം നൽകുന്നു. ഫോൺ: 9947763222

സൗജന്യ ചികിത്സ

കുട്ടികളുടെ മൂക്കിന്റെ പുറകിലുള്ള ദശ വളർച്ച കാരണം ഉണ്ടാകുന്ന ശ്വാസതടസം, കൂർക്കംവലി, വായിലൂടെയുള്ള ശ്വസനം, ഉറക്കത്തിനിടെ ഉണ്ടാകുന്ന ശ്വാസതടസം എന്നിവയ്ക്ക് പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ ( ഒ പി നമ്പർ എട്ട്) ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. നാല് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് ചികിത്സ പ്രയോജനപ്പെടുത്താം. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒ പി സമയം. ഫോൺ: 8075876759

വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ

നടുവിൽ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രോണിക്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ത്രിവത്സര ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഒക്ടോബർ 24 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9400006493, 04602 251091

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്ക് ചെങ്ങളായി വില്ലേജിലുള്ള കൊയ്യം ശ്രീ വിഷ്ണു ക്ഷേത്രത്തിൽ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷകൾ മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ ഏഴിന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

ലേലം

നോർത്ത് പറവൂർ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം കൂവേരി വില്ലേജ് പടപ്പേങ്ങാട് ദേശത്ത് റീ സർവെ നമ്പർ 90/1 (90/210) ൽ ഉൾപ്പെട്ട 0.0405 ഹെക്ടർ വസ്തു ഒക്ടോബർ 30 ന് രാവിലെ 11.30 ന് കൂവേരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ കൂവേരി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

ഇരിട്ടി താലൂക്ക്, ചാവശ്ശേരി അംശം ദേശത്ത് റീ സർവെ നമ്പർ 86/2 ൽപ്പെട്ട 0.0061 ഹെക്ടർ, 0.0304 ഹെക്ടർ ഭൂമിയും അതിലെ സകലതും  ഒക്ടോബർ 30 ന് രാവിലെ 11 മണിക്ക് ചാവശ്ശേരി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ ചാവശ്ശേരി വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ :04902494910

ക്വട്ടേഷൻ ക്ഷണിച്ചു

മാലിന്യ സംസ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിന് ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28 ന് വൈകീട്ട് 3.30. ഫോൺ: 9947125079, 9447042436

കൂത്തുപറമ്പ് മുൻസിഫ് കോടതിയുടെ ലോ ജേണൽസ് ബൈൻഡ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ നാലിന് വൈകീട്ട് മൂന്ന് മണിക്കകം കൂത്തുപറമ്പ് മുൻസിഫ് കോടതിയിൽ ലഭിക്കണം. ഫോൺ: 0490 2362259

ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തിൽ ഒക്ടോബർ 27 മുതൽ 31 വരെ നടക്കുന്ന വാക്സിൻ ആൻഡ് കോൾഡ് ചെയിൻ പരിശീലനത്തിലേക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഒക്ടോബർ 23 ന് രാവിലെ 11 മണിവരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2700709

ടെണ്ടർ ക്ഷണിച്ചു

പാട്യം ചെറുവാഞ്ചേരിയിലുള്ള പകൽ വീടിലെ അന്തേവാസികൾക്ക് ഒരുവർഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒക്ടോബർ 30ന് രാവിലെ 11.30 വരെ ടെണ്ടർ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി എം എച്ച് പിയുടെ ഓഫീസിൽ (റൂം നമ്പർ 115) ൽ ലഭിക്കും

ഓൺലൈൻ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പർ ഡിപ്പോയിലെ തേക്ക് തടികളുടെ ലേലം നവംബർ മൂന്നിന് നടക്കും. കണ്ണവം ഗവ. ടിമ്പർ ഡിപ്പോയിൽ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. അപേക്ഷകർ പാൻകാർഡ്, ആധാർ കാർഡ്, ഏതെങ്കിലും തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2302080, 8547602859

ടെണ്ടർ ക്ഷണിച്ചു

ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആവശ്യത്തിലേക്കായി ഒരു വർഷ കാലയളവിലേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ജില്ലാ ശിശു വികസന ഓഫീസർക്ക് ലഭിക്കണം. ഫോൺ: 04972 700708

എം.സി കേസുകള്‍ നവംബര്‍ അഞ്ചിലേക്ക് മാറ്റി

തലശ്ശേരി എസ്.ഡി.എം കോടതിയുടെ ഒക്ടോബര്‍ 22 ന് നടത്താന്‍ നിശ്ചയിച്ച എം.സി കേസുകള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിയിലേക്ക് മാറ്റിവച്ചു. ഫോണ്‍: 04902343500

പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍

കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആറളം ആദിവാസി പുനരധിവാസ മിഷന്‍ ഓഫീസിലും പട്ടികവര്‍ഗ/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരായി ജോലി ചെയ്യുന്നതിന് സേവനസന്നദ്ധരായ 20 നും 40 നും ഇടയില്‍ പ്രായമുള്ള, അതാത് പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.വി.ടി.ജി / അടിയ-പണിയ, മലപ്പണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാംക്ലാസാണ് യോഗ്യത. നിയമന കാലാവധി ഒരു വര്‍ഷം. ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരില്‍ നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സ് പഠിച്ചവര്‍ക്കും, ആയുര്‍വേദം, പാരമ്പര്യ വൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസിലോ ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ആറളം ടി.ആര്‍.ഡി.എം ഓഫീസിലോ ഒക്ടോബര്‍ 25 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. ഫോണ്‍: 04972 700357

ശിശുദിനാഘോഷം

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശിശുദിനാഘോഷം ‘വര്‍ണോത്സവത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രസംഗ, രചനാ മത്സരങ്ങൾ  സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ ഒന്‍പത് മണി മുതല്‍ ഗവ. ടി ടി ഐ മെന്നിലാണ് മത്സരം. പ്രസംഗ മത്സരത്തില്‍ എല്‍.പി, യു.പി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. വിജയികളെ നവംബര്‍ 14 നു നടക്കുന്ന ശിശുദിന റാലി നയിക്കുന്നതിന് കുട്ടികളുടെ നേതാക്കളായി തെരഞ്ഞെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ മത്സരിച്ചു വിജയിച്ചവരെ പരിഗണിക്കില്ല. എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗക്കാര്‍ക്കാണ് രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഥ, കവിത, ഉപന്യാസം എന്നിവയാണ് മത്സരയിനങ്ങള്‍. മത്സര വിജയികള്‍ക്കുള്ള ഉപഹാരം ശിശുദിന പരിപാടിയില്‍ വിതരണം ചെയ്യും. ഫോണ്‍: 9656061031, 9995808041, 9895021909

സീനിയര്‍ റസിഡന്റ് ഒഴിവ്

പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 27 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. അനസ്‌തേഷ്യോളജി, റേഡിയോ ഡയഗ്‌നോസിസ്, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. അതത് വിഭാഗത്തിലുള്ള മെഡിക്കല്‍ പി.ജി ഡിഗ്രിയോടൊപ്പം ടി.സി.എം.സി / കെ.സി.എം.സി റജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്‌സൈറ്റില്‍ ലഭിക്കും.

മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ കോഴ്‌സുകള്‍

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഒക്ടോബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314

സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണില്‍ ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍: 9072592412, 9072592416

സീറ്റ് ഒഴിവ്

കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഐ ടി ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്‌സ്. താല്‍പര്യമുള്ളവര്‍ക്ക് വനിത ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 9562680168

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സ്
അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാരാന്ത്യത്തിലാണ് ക്ലാസുകള്‍. 400 മണിക്കൂര്‍ കോഴ്സില്‍ പ്രാക്ടിക്കല്‍ പരിശീലനത്തിനായി ഇന്റേണ്‍ഷിപ് ലഭിക്കും. ഫോണ്‍: 9495999712

ലേലം

ജില്ലാ റവന്യു വകുപ്പിന്റെ കീഴിലുള്ള കണ്ണൂര്‍ തഹസില്‍ദാരിന്റെ ഔദ്യോഗിക വാഹനം 14 വര്‍ഷവും ഒന്‍പത് മാസവും തികഞ്ഞ സാഹചര്യത്തില്‍ വില്‍പന നടത്തി അഞ്ച് വര്‍ഷത്തേക്ക് തിരികെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സീൽ ചെയ്താ ക്വട്ടേഷനുകൾ ഒക്ടോബർ 29 ന് 11.30 നകം തഹസിൽദാർ കണ്ണൂർ 670002എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്‍: 0497 2704969

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും