വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഏഴോം ഭവനസമുച്ചയം; വെള്ളിയാഴ്ച മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴോം ഗ്രാമപഞ്ചായത്തില്‍ 24 പട്ടികജാതി കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഭവനസമുച്ചയത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 24 ന് വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. എം വിജിന്‍ എം എല്‍ എ അധ്യക്ഷനാകും.

പൊതു തെളിവെടുപ്പ്

തലശ്ശേരി താലൂക്ക് കണ്ണവം വില്ലേജിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ബ്ലോക്ക് നമ്പര്‍ 75 ല്‍പ്പെട്ട 108/121, 108/118, 108/119,108/120,108/117,108/171,108/183,108/170 റീ സര്‍വെ നമ്പറുകളില്‍ 5.0248 ഹെക്ടര്‍ സ്ഥലത്ത് ചെണ്ടയാട് ഗ്രാനൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കരിങ്കല്‍ ധാതു ഖനന പദ്ധതിയുമായി ബന്ധപ്പെട്ട പരിസരവാസികളായ പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള പൊതുതെളിവെടുപ്പ് ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്ക് കൂത്തുപറമ്പ് മുനിസിപ്പല്‍ വി.കെ.സി ഹാളില്‍ നടക്കും.

പരീക്ഷാകേന്ദ്രം മാറ്റി

കേരള പി എസ് സി ഒക്ടോബര്‍ 25 ന് നടത്താനിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ് 2 (037/2024), സ്‌റ്റോര്‍ കീപ്പര്‍ (377/2024) പരീക്ഷകളുടെ കേന്ദ്രം കണ്ണൂര്‍ പയ്യാമ്പലം ജി വി എച്ച് എസ് ന് പകരം പള്ളിക്കുന്ന് ജി എച്ച് എസ് എസ് (എച്ച് എസ് എസ് സെക്ഷന്‍) ലേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.

ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം

കണ്ണൂർ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റി യോഗം ഒക്ടോബർ 31 നു രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.

അഡ്മിഷന്‍ തുടരുന്നു

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രീ സ്‌കൂള്‍ ടീച്ചേര്‍സ് ട്രെയിനിംഗ് എന്നിവയില്‍ അഡ്മിഷന്‍ തുടരുന്നു. താല്‍പര്യമുള്ളവര്‍ക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 04602205474, 0460 2954252

സൗജന്യ ചികിത്സ

പ്രമേഹം കാരണമുണ്ടാകുന്ന കാഴ്ചക്കുറവിന് പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ എട്ട്) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ നല്‍കുന്നു. 35 മുതല്‍ 75 വയസ് വരെയുള്ളവര്‍ക്ക് ചികിത്സ പ്രയോജനപ്പെടുത്താം. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഒ.പി. ഫോണ്‍: 8606090411

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും