കണ്ണൂർ: വാരത്ത് മയക്ക്‌മരുന്ന് വേട്ട. വാരം കടാങ്കോട് രാമൻ കട പ്രദേശത്ത് എക്സൈസ് നടത്തിയ റെയ്‌ഡിൽ 10 ഗ്രാമോളം മെത്താഫിറ്റാമിനുമായി ഇരിക്കൂർ സിദ്ധിഖ് നഗർ സ്വദേശി കെ. ഹാഷീമിനെ എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേരള എടിഎസിന്റെ സഹായത്തോടെ പ്രതി നിരീക്ഷണത്തിലായിരുന്നു റെയ്ഡ്. മയക്ക്‌മരുന്ന് കടത്താനുപയോഗിച്ച ബൈക്കും പിടികൂടി.