ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

വനിതാ ലോകകപ്പില്‍ കളിക്കുന്ന രണ്ട് ഓസ്ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കുനേരെ ലൈംഗികാതിക്രമം. മധ്യപ്രദേശ് ഇന്‍ഡോറിലെ കഫേയില്‍ നിന്ന് ടീം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസ്ട്രേലിയന്‍ വനിത താരങ്ങളെൾക്കുനേരെയാണ് അതിക്രമം ഉണ്ടായത്. അക്രമിയെ പൊലിസ് പിടികൂടി.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ടീം സുരക്ഷാ മാനേജര്‍ ഡാനി സിമണ്‍സ് എംഐജി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓസ്ട്രേലിയന്‍ വനിതാ ടീം ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിനായി ഇന്‍ഡോറിലെത്തിയ ടീം അംഗങ്ങള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും