മെസി വരുമോ ഇല്ലയോ…? വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കായികമന്ത്രി

ഫുട്‌ബോള്‍ താരം മെസി വരുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കായികമന്ത്രി വി അബ്ദുറഹിമാന്‍. കലൂര്‍ സ്‌റ്റേഡിയം നവീകരണ വിവാദം കത്തുമ്പോള്‍ അതുമായി ബന്ധപ്പെട്ട കായിക വകുപ്പിന്റെ പ്രതികരണം തേടിയ മാധ്യമങ്ങളെ മന്ത്രി വി അബ്ദുറഹിമാന്‍ പാടേ അവഗണിച്ചു. സ്റ്റേഡിയം നവീകരണത്തില്‍ കോണ്‍ഗ്രസും ബിജെപിയും അഴിമതി സംശയിക്കുക കൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് മന്ത്രി ചോദ്യങ്ങളോട് മൗനം തുടരുന്നത്. മന്ത്രിയോട് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ എ സി മൊയ്തീന്‍ എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്തു.


തൃശൂര്‍ എരുമപ്പെട്ടിയില്‍ ഒരു ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കായികമന്ത്രി. അദ്ദേഹത്തിനൊപ്പം സ്ഥലം എംഎല്‍എ എസി മൊയ്തീനുമുണ്ടായിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി മുഖം തിരിക്കുകയും മൗനം പാലിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ ചോദ്യം തുടര്‍ന്നപ്പോള്‍ എസി മൊയ്തീന്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ഇപ്പോള്‍ ചോദിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ക്യാമറ തടയുകയും മൈക്ക് തള്ളുകയും ചെയ്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും