എസ് ഐ ആർ ഇൽ സർവ്വകക്ഷിയോഗം നവംബർ 5 ന് ചേരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ് ഐ ആർ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് വെല്ലുവിളി ഉയർത്തുന്ന നീക്കമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിലെ അപകടം ചൂണ്ടിക്കാട്ടി കേരള നിയമസഭ പ്രമേയം അംഗീകരിച്ചിരുന്നു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ പ്രായോഗികമല്ല എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ അറിയിച്ചതാണ് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.