എസ്എസ്എല്‍സി – ഹയര്‍ സെക്കൻഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എല്‍സി പരീക്ഷകള്‍ 2026 മാർച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കും. പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. ഫലപ്രഖ്യാപനം മെയ് 8ന് ആണ്.
ഐടി മോഡൽ പരീക്ഷകൾ – ജനുവരി 12 മുതൽ 29 വരെ
SSLC മോഡൽ പരീക്ഷ– ഫെബ്രുവരി 16 മുതൽ ആരംഭിക്കും
പ്ലസ് വണ്‍ പൊതു പരീക്ഷ– മാർച്ച് 5 മുതൽ 27 വരെ
പ്ലസ് ടു പൊതു പരീക്ഷ– മാർച്ച് 6 മുതൽ 28 വരെ
മുവായിരത്തോളം കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളാണുള്ളത്. പ്ലസ് ടു പരീക്ഷ രാവിലെ 9.30ന് ആരംഭിക്കും. മൂല്യം നിർണയം ഏപ്രിൽ 6ന് ആരംഭിക്കും. പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ ഏകദേശം ഒൻപത് ലക്ഷം വിദ്യാർത്ഥികളാണ് എഴുതുന്നത്. പരീക്ഷ സംബന്ധിച്ചുള്ള വിജ്ഞാപനം അടുത്ത ദിവസം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.