വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രീമിയം നിജപ്പെടുത്തണം

കേന്ദ്ര സര്‍ക്കാര്‍ വ്യക്തിഗത ഇന്‍ഷുറന്‍സിനുണ്ടായിരുന്ന ജി എസ് ടി ഒഴിവാക്കിയതിന്റെ ആനുകൂല്യം ലഭിക്കുന്നതിന് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം പോളിസി ഉടമകളായ കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ പോളിസി ബോണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക ജി എസ് ടി ഒഴിവാക്കിയുള്ള തുകയ്ക്ക് തുല്യമായി മേലധികാരികള്‍ മുഖേന നിജപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായോ കണ്ണൂര്‍, തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ : 0497-2708125,2701425

അഡ്മിഷന്‍ തുടരുന്നു

കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഗവ. അംഗീകൃത പിജിഡിസിഎ, ഡിസിഎ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ലഭിക്കും. ഫോണ്‍: 04602205474, 0460 2954252

ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ

കേരള മീഡിയ അക്കാദമിയുടെ ആറ് മാസ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ എട്ട് മണിവരെ ഓണ്‍ലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭിക്കും. പ്രായപരിധിയില്ല. www.kma.ac.in വെബ്സൈറ്റിലൂടെയും https://forms.gle/Vxyk4Z4FrR8DwMUv9 ലിങ്കിലൂടെയും നവംബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0484 2422275, 2422068, 9388959192, 04712726275

വൈദ്യുതി മുടങ്ങും

തളിപ്പറമ്പ് 220 കെ വി സബ്‌സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ രണ്ടിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ തളിപ്പറമ്പ്, കരിമ്പം, പരിയാരം, ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലേലം

നിലമ്പൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ വാറണ്ട് പ്രകാരം കുടിശ്ശിക ഈടാക്കുന്നതിന് പയ്യന്നൂര്‍ താലൂക്കിലെ പുളിങ്ങോം അംശം ദേശം റീ സര്‍വെ നമ്പര്‍ 90/296(90/24) ല്‍പ്പെട്ട 0.0405 ഹെക്ടര്‍ ഭൂമി നവംബര്‍ 26 ന് രാവിലെ 11 മണിക്ക് പുളിങ്ങോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പുളിങ്ങോം വില്ലേജ് ഓഫീസില്‍നിന്നും പയ്യന്നൂര്‍ താലൂക്കിലെ ഇ സെക്ഷനില്‍നിന്നും ലഭിക്കും. ഫോണ്‍: 04985 294844

കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിന് തിമിരി അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 100/2 എ യില്‍പ്പെട്ട 0.0739 ഹെക്ടര്‍ ഭൂമി നവംബര്‍ 28 ന് രാവിലെ 11.30 ന് തിമിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തിമിരി വില്ലേജ് ഓഫീസില്‍ നിന്നും തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും