കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞുവീണാണ് അപകടം.
10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു.