വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അധ്യാപക ഒഴിവ്

തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഫ്ടി സിപി കോഴ്‌സിലേക്ക് വൊക്കേഷണല്‍ ടിച്ചറുടെ താല്‍ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കോടെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.സി.എ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447647340, 9447319053

നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാറടിസ്ഥാനത്തില്‍ 20500 രൂപ മാസവേതനത്തില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. ജി എന്‍ എം, ബി. എസ് സി നഴ്‌സിംഗ്, ഒരുവര്‍ഷത്തെ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.  കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള, 40 വയസ്സിനുള്ളില്‍ പ്രായമുളള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍.എച്ച്.എം ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍  0497 2709920.

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന  ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസിസ്റ്റ് ട്രെയിനിങ് ഇന്‍ ആയുര്‍വേദ കോഴ്‌സ്, അക്കൗണ്ട്‌സ്/സ്റ്റോക്ക്‌സ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡി സി എ) എന്നിവയാണ് യോഗ്യത. നവംബര്‍ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസില്‍ അഭിമുഖം നടത്തും. പങ്കെടുക്കുന്നവര്‍ മേല്‍ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0497 2706666

ഇലക്ട്രീഷ്യന്‍, പ്ലംബര്‍ നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എച്ച് എം സി മുഖേന  ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍/പ്ലംബര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ്എസ്എല്‍സി, ഐടിഐ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇലക്ട്രീഷ്യന്‍ ട്രേഡ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആശുപത്രി ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ മേല്‍ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0497 2706666

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ അറ്റന്‍ഡര്‍ (എസ്ടിയില്‍ നിന്ന് എസ്ആര്‍) (കാറ്റഗറി നമ്പര്‍ 263/2020) തസ്തികയിലേക്ക് 27.06.2022 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ 2025 ജൂണ്‍ 27 മുതല്‍ പൂര്‍വാഹ്നം റദ്ദാക്കിയതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

കെല്‍ട്രോണില്‍ സീറ്റ് ഒഴിവ്

കെല്‍ട്രോണിന്റെ കണ്ണൂര്‍, തളിപ്പറമ്പ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കേരള സര്‍ക്കാര്‍ അംഗീകൃതവുമായ ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്  കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9495642722

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ നവംബര്‍ 21, 22 തീയതികളില്‍ ഗെയിം ഡെവലപ്പ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/GFqYnAqQN7GpNdJV8 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 6282841772, 8590118698

തെറാപ്പിസ്റ്റിനെ നിയമിക്കുന്നു

കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ പദ്ധതിയില്‍ പുരുഷ തെറാപ്പിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നവംബര്‍ 17 ന് രാവിലെ 10.30 ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഡി.എ.എം.ഇ.യുടെ ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസാകണം. അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍. 04972700911

ക്വട്ടേഷന്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഡിസ്റ്റിംഗ്യൂഷിങ്ങ് മാര്‍ക്ക് സീല്‍ തയ്യാറാക്കുന്നതിനായി വ്യക്തികള്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ പത്തിന് വൈകിട്ട് മൂന്നു മണിക്കകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ട്രേറ്റിലെ ജില്ല തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടുക.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും