മുന്‍ ക്രിക്കറ്റര്‍മാരായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. നിയമവിരുദ്ധ വാതുവെപ്പ് സൈറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
നേരത്തെ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ 1 betമായി ബന്ധപ്പട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ഇഡി സമന്‍സ് അയച്ചിരുന്നു. എന്‍ഡോഴ്‌സ്‌മെന്റ് ഡീലുകള്‍ വഴി ധവാന്റെ 1betമായി ബന്ധപ്പെട്ട സാധ്യതകളെ കുറിച്ചും ഇഡി അന്വേഷിച്ചുവരികയാണ്. ഇതേ കേസില്‍ മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്നയെ എട്ട് മണിക്കൂറിലധികമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
ശിഖര്‍ ധാവാന്റെ 4.5 കോടി രൂപയുടെ സഥിരമായ സ്വത്തും സുരേഷ് റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്ചല്‍ ഫണ്ടുമാണ് കണ്ടുകെട്ടിയത്. ഇഡി ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്കും അന്വേഷണം വ്യാപിക്കുന്നതായി റിപോര്‍ട്ടുണ്ട്.