ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചു. നാല് വാഹനങ്ങൾക്ക് തീപിടിച്ചു

സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. പാർക്ക്‌ ചെയ്തിരുന്ന കാറിലാണ് സ്ഫോടനം ഉണ്ടായത്. മൂന്നു കാറുകൾ കത്തി നശിച്ചു. 7 ഫയർ എൻജിനുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.

ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. ജനത്തിരക്കുള്ള മേഖലയിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. പൊട്ടിത്തെറിച്ച കാറിന് പുറമെ നിരവധി വാഹനങ്ങളിലേയ്ക്ക് തീപടർന്നതായി റിപ്പോർട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും