ഇസ്‌ലാമാബാദിൽ ചാവേര്‍സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സ്ഫോടനം. ഇസ്ലാമബാദ് ജില്ലാ കോടതിയിക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ പ്രവേശന കവാടത്തിനടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറയുന്നു. കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഇസ്ലാമാബാദ് പോലീസ് അറിയിച്ചു. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്ന് പാകിസ്ഥാൻ പൊലീസ് അറിയിച്ചു.സംഭവത്തെത്തുടർന്ന് പ്രദേശം പൂർണ്ണമായും അടച്ചുപൂട്ടി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും