തൃശൂരില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. നടത്തറ ഡിവിഷന്‍ കൗണ്‍സിലറായ ഷീബാ ബാബുവാണ് ബിജെപിയില്‍ ചേര്‍ന്നത്.

ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പ്പറേഷനിലെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷീബാ ബാബു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപിയില്‍ ചേര്‍ന്ന ഷീബാ ബാബുവിനെ കൃഷ്ണപുരം ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

അവഗണനയില്‍ മനം മടുത്താണ് മുന്നണി വിട്ടതെന്ന് ഷീബാ ബാബു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഡിവിഷനില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ എല്‍ഡിഎഫ് തന്നെ ഞെരുക്കി. മുന്നണി വിടുമെന്ന് രണ്ടാഴ്ച മുമ്പ് നേതാക്കളെ അറിയിച്ചിരുന്നു. ജനങ്ങളെ സേവിക്കുക മാത്രമാണ് ലക്ഷ്യം. ജനങ്ങള്‍ വീണ്ടും മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്‍ഡിഎ മുന്നണി പിന്തുണ നല്‍കാമെന്ന് ഉറപ്പു നല്‍കിയെന്നും ഷീബാ ബാബു പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും