കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വാർഡിലെ ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ചു

പരിയാരം: പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വാർഡിൽ രോഗിയായ യുവതി തൂങ്ങിമരിച്ചു. കോട്ടയം-മലബാര്‍ പഞ്ചായത്ത് ഏഴാംമൈലിലെ പടയങ്കുടി വീട്ടില്‍ ഇ.കെ.ലീനയാണ്(46) മരിച്ചത്. ഇന്ന് രാവിലെ 9.15 നാണ് മെഡിക്കല്‍ കോളേജ് നാലാംനിലയിലെ 401 -ാം വാര്‍ഡിലെ ബാത്ത്‌റൂമിന്റെ ഷവറില്‍ ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍തന്നെ കെട്ടഴിച്ച് ചികില്‍സ നല്‍കിയെങ്കിലും മരണമടയുകയായിരുന്നു. ഭർത്താവ് സന്തോഷ്. മകന്‍:യദുനന്ദ്.

ഇന്നലെ രാത്രിയില്‍ അമിതമായി ഗുളിക കഴിച്ച നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാരായണന്‍-ലീല ദമ്പതികളുടെ മകളാണ്. ഒരു സഹോദരിയുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും