രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. 46 കേന്ദ്രങ്ങളിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ ആദ്യ ലീഡ് എൻഡിഎക്ക്.
അരമണിക്കൂറിനുള്ളിൽ തന്നെ ട്രെൻഡ് അറിയാനാകും ഉച്ചയോടെ പൂർണ ചിത്രമറിയാൻ സാധിക്കുമെങ്കിലും, അതിന് മുമ്പേ തന്നെ ബിഹാർ ആരുപിടിക്കും എന്ന ഏകദേശ ധാരണ കിട്ടുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എക്‌സിറ്റ് പോളിൽ എൻ ഡി എ ആയിരുന്നു ട്രെൻഡിങ് എങ്കിലും ഫലങ്ങൾ മാറിമറിയാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട് എന്നതാണ് മഹാസഖ്യത്തിന് പ്രതീക്ഷ നൽകുന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി റെക്കോർഡ് പോളിംഗാണ് ബിഹാറിൽ രേഖപ്പെടുത്തിയത് – 64.7 ശതമാനം. ഇരുഘട്ടങ്ങളിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‍തമായി, പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി എന്ന പ്രത്യേകതയുമുണ്ട്.