രജിസ്ട്രേഷന്‍ പുതുക്കണം
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ 2026 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ നവംബര്‍ 30 നകം പുതുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ തൊഴില്‍ വകുപ്പിന്റെ www.lc.kerala.gov.in വെബ്സൈറ്റ് മുഖേന നേരിട്ടോ രജിസ്ട്രേഷന്‍ പുതുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍: 8547655703, രണ്ടാം സര്‍ക്കിള്‍: 8547655716, മൂന്നാം സര്‍ക്കിള്‍: 8547655725, തലശ്ശേരി ഒന്നാം സര്‍ക്കിള്‍: 8547655731, രണ്ടാം സര്‍ക്കിള്‍: 8547655741, തളിപ്പറമ്പ്: 8547655768, ഇരിട്ടി: 8547655760, പയ്യന്നൂര്‍: 8547655761 നമ്പറുകളില്‍ ബന്ധപ്പെടാം.
പ്രമേഹ രോഗ നിര്‍ണയവും ബോധവല്‍ക്കരണ ക്ലാസും
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ജീവിതശൈലി രോഗ വിഭാഗവും നേത്രവിഭാഗവും സംയുക്തമായി പ്രമേഹ രോഗ നിര്‍ണയവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നവംബര്‍ 14, 15 തീയതികളില്‍ ഡയബെറ്റിക് റെറ്റിനോപതി സ്‌ക്രീനിംഗ് ഉണ്ടായിരിക്കും. പ്രമേഹ രോഗികള്‍ക്കായി പ്രത്യേക യോഗ പരിശീലനവും ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് നേത്ര വിഭാഗം: 8590976859, യോഗ വിഭാഗം: 8281586030 നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ ബന്ധപ്പെടാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റല്‍ എ ആന്‍ഡ് ബി ബ്ലോക്കുകളുടെ വാഷിംഗ് ഏരിയയില്‍ മേല്‍ക്കൂര നിര്‍മിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 26 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജില്‍ നിന്നും www.gcek.ac.in ല്‍ നിന്നും ലഭിക്കും. ഫോണ്‍: 0497 2780225
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റലിലെ തകര്‍ന്ന ജനല്‍ ഗ്ലാസ് നന്നാക്കുന്നതിനും ജനലുകള്‍ മാറ്റിസ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 25 ന് രാവിലെ 11 മണി വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജില്‍ നിന്നും www.gcek.ac.in ല്‍ നിന്നും ലഭിക്കും. ഫോണ്‍: 0497 2780225
വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കുള്ള 2025-26 വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് Serviceonline.gov.in/Kerala വെബ്സൈറ്റ് വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച, പത്താംതരം മുതൽ പി.ജി വരെ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ/ യൂണിവേഴ്‌സിറ്റികളിൽ റെഗുലർ കോഴ്‌സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനപരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ്, മുൻ വർഷത്തെ പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, ഡിസ്ചാർജ് ബുക്ക്, വിമുക്തഭട തിരിച്ചറിയൽ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ-0497 2700069
ലൈസൻസ് പുതുക്കണം
ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പ് അനുവദിച്ചിട്ടുള്ള 2026 വർഷത്തെ അളവ് തൂക്ക മാനുഫാക്ചറർ / ഡീലർ / റിപ്പയർ ലൈസൻസുകൾ നവംബർ 30 നകം എൽഎംഒഎംഎസ് പോർട്ടലിൽ ഓൺലൈനായി പുതുക്കണം. ഫോൺ: 04972706504
നടപടികൾ റദ്ദാക്കി
ജില്ലയിലെ ഫോറസ്റ്റ്‌സ് ആൻഡ് വൈൽഡ് ലൈഫ് വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (പാർട്ട് രണ്ട് – ബൈ ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ : 214/2025) തസ്തികയിലേക്ക് ഉദ്യോഗാർഥികൾ അപേക്ഷ നൽകിയിട്ടില്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദായതായി കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
ഗതാഗത നിയന്ത്രണം
അർബൻ ആർട്ടിരിയർ ഗ്രിഡ് റോഡിന്റെ ഭാഗമായി ധർമ്മടം പഞ്ചായത്തിലെ ഒഴയിൽ ഭാഗം – വേളാണ്ടിവീട് – കിണരുകണ്ടി – അണ്ടല്ലൂർകാവ് റോഡ് 0/000 മുതൽ 2/141 വരെയും ബ്രണ്ണൻ കോളേജ് മെൻസ് ഹോസ്റ്റൽ – കോളനി – അണ്ടല്ലൂർ കാവ് റോഡ് (സിന്തറ്റിക് ട്രാക്ക് റോഡ്) 0/000 മുതൽ 0/976 വരെയും കണ്ണൂർ യൂണിവേഴ്സിറ്റി – കോളാട് പാലം – താഴേ കാവ് റോഡ് (യൂണിവേഴ്സിറ്റി താഴെ കാവ് റോഡ്) 0/000 മുതൽ 1/508 വരെയുള്ള മൂന്നു റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നവംബർ 14 മുതൽ ഡിസംബർ 13 വരെ പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ അനുയോജ്യമായ മറ്റ് വഴികളിൽ കൂടി കടന്നു പോകണം.
ലേലം
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും വകുപ്പിന് ഉപയോഗേ യാഗ്യമല്ലാത്തതുമായ രണ്ട് പോലീസ് വാഹനങ്ങളുടെ ലേലം www.mstcecommerce.com വെബ്‌സൈറ്റ് മുഖേന നവംബർ 14 ന് നടക്കും. ഫോൺ: 04972763332
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ളതും വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്തതുമായ 11 പോലീസ് വാഹനങ്ങളുടെ ലേലം www.mstcecommerce.com വെബ്‌സൈറ്റ് മുഖേന നവംബർ 18 ന് നടക്കും. ഫോൺ: 04972763332