വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതാ കമ്മീഷൻ മെഗാ അദാലത്ത് 20 ന്

സംസ്ഥാന വനിതാ കമ്മീഷൻ മെഗാ അദാലത്ത് നവംബർ 20 ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

രേഖകൾ അപ്ലോഡ് ചെയ്യണം

പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖ, നിയമന ഉത്തരവ്, കൺഫർമേഷൻ ലെറ്റർ എന്നിവയുടെ സ്വയം അല്ലെങ്കിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം വേണം അപ്ലോഡ് ചെയ്യേണ്ടതെന്ന് പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

വിവാഹ വായ്പാ പദ്ധതി: അപേക്ഷിക്കാം

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ യുവതികളുടെ വിവാഹാവശ്യത്തിനായി നടപ്പിലാക്കുന്ന വിവാഹ വായ്പാ പദ്ധതിക്ക് കീഴിൽ ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പരമാവധി മൂന്നര ലക്ഷം രൂപയാണ് വായ്പ. കുടുംബ വാർഷിക വരുമാനം 7,00,000 രൂപയിൽ താഴെയുള്ള 18നും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. താൽപര്യമുള്ളവർക്ക് അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കും എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04972705036, 9400068513

ആട് വളർത്തലിൽ പരിശീലനം

കണ്ണൂർ തെക്കീബസാറിൽ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 21, 22 തീയതികളിൽ രാവിലെ 10.15 മുതൽ വൈകീട്ട് അഞ്ച് മണി വരെ ആട് വളർത്തലിൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 20 ന് വൈകീട്ട് നാല് മണിക്കകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 പേർക്കാണ് പ്രവേശനം. ഫോൺ: 0497 2763473

ഗതാഗത നിയന്ത്രണം

കാളിയിൽ-തൊട്ടുമ്മൽ- കതിരൂർ റോഡിൽ പൊക്കായി മുക്ക് മുതൽ കതിരൂർ ടൗൺ വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം നവംബർ 16 ന് പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്

അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999712

വൈദ്യുതി മുടങ്ങും

110 കെ വി മാങ്ങാട് സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 16ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

വാരം ടൗണിൽ 11 കെ വി പോസ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സി എച്ച് എം, വാരം ജെമിനി, വാരം ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 15ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും