കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷകൾ മാറ്റി

ഒന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (2024  & 2025  അഡ്മിഷൻ -റെഗുലർ / സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ  ബിരുദം (2019 -2023  അഡ്മിഷൻ  – സപ്ലിമെന്ററി ) നവംബർ 2025  പരീക്ഷകൾ   01 .12 .2025 ന് നടക്കുന്ന വിധം പുനഃ ക്രമീകരിച്ചു .

പരീക്ഷാ ടൈം ടേബിൾ  ഉടൻ പ്രസിദ്ധീകരിക്കും

പരീക്ഷാവിജ്ഞാപനം

    കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ  ഒന്നാം  സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/  എം പി ഇ എസ്  (സി ബി സി എസ് എസ് -റഗുലർ -2025 അഡ്മിഷൻ / സപ്ലിമെന്ററി -2023 & 2024 അഡ്മിഷൻ ), നവംബർ 2025 & ഒന്നാം   സെമസ്റ്റർ എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/  എം പി ഇ എസ്  (സി ബി സി എസ് എസ് – സപ്ലിമെന്ററി -2022 അഡ്മിഷൻ ) നവംബർ 2025  പരീക്ഷകൾക്ക് പിഴയില്ലാതെ 2025 നവംബർ 19 മുതൽ 25  വരെയും പിഴയോട് കൂടി 2025 നവംബർ   26  വരെയും അപേക്ഷിക്കാം.

    വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ ഭൗതിക ശാസ്ത്ര വിഭാഗം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ ഭൗതിക ശാസ്ത്ര വിഭാഗം ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 19 മുതൽ 21 വരെ ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തരായ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സെമിനാർ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ജുനൈദ് എം ബുഷിരി ഉൽഘാടനം നിർവഹിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും