ശബരിമലയിൽ ‌സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേർക്ക് മാത്രം അവസരം

 

ശബരിമലയിൽ തീർത്ഥാടകരെ നിയന്ത്രിക്കാൻ തീരുമാനം. പമ്പയിലെത്തുന്ന സന്ദർശകർക്കുള്ള പ്രതിദിന സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു. ഇടത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രാഥമിക നിയന്ത്രണം ഏർപ്പെടുത്തുക. നിലയ്ക്കലിലും പരിശോധിച്ച ശേഷം മാത്രമേ വാഹനങ്ങൾ കടത്തി വിടൂ. കെഎസ്ആർടിസി ബസുകളിൽ പമ്പയ്ക്ക് കയറുന്ന ഭക്താക്കൾക്ക് വെർച്വൽ ക്യൂ എടുത്തിട്ടുണ്ടോ എന്ന് കണ്ടക്ടർ പരിശോധിക്കും. ഇതുസംബന്ധിച്ച നിർദേശം പോലീസ് കെഎസ്ആർടിസി സിഎംഡിക്ക് നൽകി.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വെർച്വൽ ക്യൂ ഇല്ലാതെ കെഎസ്ആർടിസി ബസുകളിൽ പമ്പയ്ക്ക് കയറുന്ന ഭക്തർക്ക് നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗിന് സൗകര്യം ഒരുക്കും. നിലയ്ക്കലിൽ വെർച്വൽ ക്യൂ എടുത്താൽ ഇവരെ സൗജന്യമായി പമ്പയിലേക്ക് കൊണ്ടുപോകും.

ഇന്നലെ സന്നിധാനത്ത് വലിയരീതിയിലുള്ള തിരക്കുണ്ടായിരുന്നു. ഇന്നലെ രാവിലെ മുതൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കുശേഷം ദര്‍ശന സമയവും നീട്ടിയിരുന്നു. ആവശ്യത്തിന് സൗകര്യമില്ലാതെ തീര്‍ത്ഥാടകര്‍ വലഞ്ഞിരുന്നു. നിരവധി പേര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയ സംഭവമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും തിരക്ക് കുറഞ്ഞിരുന്നില്ല. ഇന്ന് രാവിലെയോടെയാണ് നിയന്ത്രണം കടുപ്പിച്ചതോടെ കാര്യങ്ങള്‍ ഏറെക്കുറെ നിയന്ത്രണവിധേയമായത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും