സംസ്ഥാന സര്‍ക്കാരും സിപിഐഎം ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളും നൽകിയ ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ അറിയിച്ചു.
ഹർജികൾ നവംബർ 26ന് വീണ്ടും പരിഗണിക്കുന്നതായിരിക്കും. കേരളത്തിൻ്റെ ഹർജികൾ പ്രത്യേകം പരിഗണിക്കും.
എസ് ഐ ആറുമായി ബന്ധപ്പെട്ട് ജോലി സമ്മര്‍ദ്ദം മൂലം ബിഎല്‍ഒ അനീഷ് ജോര്‍ജ്ജ് ആത്മഹത്യ ചെയ്തതും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.