യുഎസ് വിസ തള്ളിയതില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

യുഎസ് വിസ തള്ളിയതില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കെ രോഹിണിയാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പത്മറാവു നഗറിലെ വസതിയിലായിരുന്നു സംഭവം.ഒമ്പത് വര്‍ഷം മുമ്പ് റഷ്യയില്‍ നിന്നാണ് രോഹിണി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. യുഎസില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യണമെന്ന് രോഹിണി വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് ചില്‍ക്കല്‍ഗുഡ എസ്‌ഐ ജെ രാകേഷ് പറഞ്ഞു. യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ഏകദേശം എട്ട് വര്‍ഷത്തോളം ചെലവഴിച്ചു. നല്ല മാര്‍ക്കു നേടിയിരുന്നു. പിന്നീട് വിദേശത്തേക്ക് പോകാന്‍ അവസരം ലഭിച്ചു. എന്നാല്‍ രണ്ട് മാസം മുമ്പ് അവരുടെ വിസ നിരസിക്കപ്പെട്ടു. ഇത് രോഹിണിയെ മാനസിക ബുദ്ധിമുട്ടിലാക്കിയെന്ന് പൊലീസ് പറഞ്ഞു.


ഏതാണ്ട് അതേസമയത്തുതന്നെ ഒരു വിവാഹാലോചനയും പരാജയപ്പെട്ടു. ഇത് അവരുടെ മാനസികാഘാതം കൂട്ടി. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി രോഹിണി പത്മറാവു നഗറില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.വെള്ളിയാഴ്ച രാവിലെ കാവല്‍ക്കാരന്‍ വാതിലില്‍ മുട്ടിയപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് ഗുണ്ടൂരിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും