കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം.ബി.എ – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം (2025-26) : ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

       കണ്ണൂർ സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, താവക്കര ക്യാമ്പസിൽ കോസ്റ്റ് ഷേറിങ്  അടിസ്ഥാനത്തിൽ നടത്തുന്ന “മാസ്റ്റർ ഓഫ് ബിസിനസ്  അഡ്മിനിസ്ട്രേഷൻ (എം.ബി.എ) – എക്സിക്യൂട്ടീവ് – ഈവനിംഗ് പ്രോഗ്രാം” (2025-26) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ  ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 27.11.2025 (വ്യാഴാഴ്ച) രാവിലെ 10.30 ന് താവക്കര ക്യാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേർണിംഗ് ഓഫീസിൽ വെച്ച് നടത്തുന്നതാണ്. ഇതുവരെ അറിയിപ്പ് ലഭിക്കാത്തവർ  0497 2715183 ൽ ബന്ധപ്പെടേണ്ടതാണ്.

                                  പുനർമൂല്യനിർണ്ണയഫലം

       പ്രൈവറ്റ് രജിസ്ട്രേഷൻ – മൂന്നാം സെമസ്റ്റർ ബിരുദം ( നവംബർ 2024) ,എട്ടാം സെമസ്റ്റർ എം .എസ് . സി കമ്പ്യൂട്ടർ സയൻസ്  വിത്ത്  സ്പെഷ്യലൈസേഷൻ  ആർട്ടിഫിഷ്യൽ  ഇന്റലിജൻസ് ആൻഡ് മെഷീൻ  ലേണിങ്ങ്   (ഏപ്രിൽ 2025) പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം സർവ്വകലാശാലവെബ്സൈറ്റിൽ ലഭ്യമാണ്.

                                  പ്രായോഗിക പരീക്ഷകൾ

          അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ 2025 പ്രായോഗിക പരീക്ഷകൾ 2025 നവംബർ 28-ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/സപ്ലിമെൻററി) ഒക്ടോബർ  2025, വിവിധ കില പ്രോഗ്രാമുകളുടെ പ്രായോഗിക പരീക്ഷകൾ/പ്രൊജക്ട് മൂല്യനിർണ്ണയം/വൈവ-വോസി എന്നിവ താഴെ പറയുന്ന  തീയതികളിൽ കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് പോളിസി & ലീഡർഷിപ്പ്, തളിപ്പറമ്പിൽ വെച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .

1) എം.എ ഡീസെൻട്രലൈസേഷൻ & ലോക്കൽ ഗവർണൻസ് – 2025 ഡിസംബർ 2

2) എം.എ പബ്ലിക്ക് പോളിസി & ഡവലപ്മെൻറ് – 2025 ഡിസംബർ 2

3) എം.എ സോഷ്യൽ ആൻട്രപ്രനർഷിപ്പ് & ഡവലപ്മെൻറ് – 2025 ഡിസംബർ 2

                                      ടൈം ടേബിൾ                                                        

ഡിസംബർ  2  ന് ആരംഭിക്കുന്ന ,അഫിലിയേറ്റഡ്  കോളേജുകളിലെ ഒന്നാം സെമസ്റ്റർ  എഫ് വൈ യു ജി പി (2024  & 2025 അഡ്മിഷൻ ) / ബിരുദം (2019  – 2023  അഡ്മിഷൻ ) നവംബർ 2025  പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു        

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും