ഹോങ്കോങ്ങിൽ വൻ തീപ്പിടിത്തം:12 മരണം, നിരവധി പേർക്ക് പരുക്ക്

ഹോങ്കോങിലെ തായി പോ ജില്ലയിൽ ഫ്ലാറ്റ് സമുച്ചയത്തിന് തീ പിടിച്ച് 13 മരണം. മരിച്ചവരിൽ ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.

തീ പടർന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളിൽ കുട്ടികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു. എങ്ങനെ തീ പടർന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഉച്ചയ്ക്ക് 02: 50ന് ആരംഭിച്ച അഗ്നിബാധ ഇപ്പോഴും തുടരുകയാണ്. ഫ്ലാറ്റ് സമുച്ചയത്തിൽ ആകെ 4000 പേരാണ് താമസിക്കാരായി ഉള്ളത്. നിരവധി ആംബുലൻസുകളും ഫയർഫോഴ്സുകളും പ്രദേശത്തെത്തി രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും