ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐ​പിഎ​സ്‌; ബിജെപിയുടെ വിവരക്കേടിന്റെ സാക്ഷ്യമെന്ന് സന്ദീപ് വാര്യർ

ബിജെപിയുടെ വിവരക്കേടിന്റെയും നിയമലംഘന ശ്രമത്തിന്റെയും ജീവനുള്ള സാക്ഷ്യമാണ് തിരുവനന്തപുരം കോ​ർ​പ​റേ​ഷ​ൻ ശാ​സ്‌​ത​മം​ഗ​ലത്ത് സ്ഥാ​നാ​ർ​ത്ഥി​യായ ബിജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ ആ​ർ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐപിഎ​സ്‌ എന്ന് ചേർത്തതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മീ​ഷ​ൻ വിലക്കിയതോടെ ശ്രീ​ലേ​ഖ​യു​ടെ പേ​രി​നൊ​പ്പം ഐ​പിഎ​സ്‌ എന്നെഴുതിയത് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളതോടെ ബാക്കിയായത് ബിജെപിയുടെ നാണക്കേടാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ശ്രീലേഖ നിയമം അറിയാത്ത നിയമപാലക! അടിസ്ഥാന നിയമം പോലും അറിയാത്തവരാണോ നാട് ഭരിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും സന്ദീപ് വാര്യർ വിമർശിച്ചു.


സി​വി​ൽ സ​ർ​വി​സി​ൽ നി​ന്ന്‌ വി​ര​മി​ച്ച​യാ​ൾ പേ​രി​നൊ​പ്പം ഐഎഎ​സ്‌, ഐ​പി​എ​സ്‌, മ​റ്റു പ​ദ​വി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ്‌ നി​യ​മം. അ​വ​രെ റി​ട്ട. ഐ​എഎ​സ്‌ എ​ന്നോ റി​ട്ട ഐപിഎ​സ്‌ എ​ന്നോ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​മെ​ങ്കി​ലും അ​ത്ത​ര​ത്തി​ൽ എ​ഴു​താ​ൻ പാ​ടി​ല്ല. ശാ​സ്‌​ത​മം​ഗ​ല​ത്തെ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി ടി​എ​സ്‌ ര​ശ്‌​മി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ ശ്രീലേഖക്കെതി​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മീ​ഷ​ൻ ന​ട​പ​ടിയെടുത്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും