ശബരിമല സ്വർണ്ണക്കൊള്ള; കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്. അതേസമയം കട്ടിളപ്പാളിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി.ശബരിമല സ്വർണ്ണക്കടത്തു കേസിലാണ് ഏഴാം പ്രതിയായ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എസ്.ഐ.ടി കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം കട്ടിളപ്പാളിയിലെ സ്വർണ്ണക്കടത്തിയ കേസിൽ കെ എസ് ബൈജുവിൻ്റെ ജാമ്യപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.കേസിൽ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ അടുത്ത മാസം 3 ലേക്ക് മാറ്റി. ഡിസംബർ 3ന് മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിലും കോടതി വിധി പറയും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും