പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു; കെഎസ്ഇബിയുടെയുടെ അനാസ്ഥയെന്ന് പരാതി

കാസർഗോഡ് കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.

കെഎസ്ഇബിയുടെയുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പരാതി. ഉപയോഗ ശൂന്യമായ വൈദ്യുത കമ്പിയാണ് പൊട്ടിവീണത്. ഇതിലെ സപ്ലൈ കട്ട് ചെയ്യണമെന്ന് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്ന് സ്ഥലം ഉടമ വേണു പറഞ്ഞു.

എന്നാൽ ലൈനിലെ സപ്ലൈ കട്ട് ചെയ്‌തിരുന്നുവെന്നാണ് കെഎസ്‌ഇബിയുടെ വാദം. മറ്റ് ആരോ ആവശ്യത്തിനായി ലൈൻ കണക്ട് ചെയ്ത് ഉപയോഗിച്ചെന്നാണ് അധികൃതരുടെ വിശദീകരണം. ഷോക്കേറ്റ് മരിച്ച കുഞ്ഞിരാമന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും