ജമാഅത്തെ ഇസ്‌ലാമിയുമായി നാല് വോട്ടിന് വേണ്ടി യുഡിഎഫ് സഖ്യമുണ്ടാക്കുകയാണ്; മുഖ്യമന്ത്രി

ഭൂരിഭാഗം മുസ്‌ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്‌ലാമിയുമായി നാല് വോട്ടിന് വേണ്ടി യുഡിഎഫ് സഖ്യമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് അവരുമായി സഖ്യത്തിന് തയ്യാറായെന്നും മുസ്‌ലിം ലീഗ് അതിന് കുടപിടിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാല് വോട്ടിന് വേണ്ടി നാടിന്റെ സമാധാനവും മതനിരക്ഷേപ പാരമ്പര്യവും യുഡിഎഫ് പണയംവയ്ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ജമാഅത്തെ ഇസ്‌ലാമി കേരളത്തിന്റെ മതേതരത്വത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് പറയാന്‍ സാധിക്കില്ല. ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി പരസ്യമായി സഖ്യത്തിന് തയ്യാറായിരിക്കുകയാണ് യുഡിഎഫും കോണ്‍ഗ്രസും. കേരളത്തിലെ മുസ്‌ലിം ജനങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ സുന്നി, മുജാഹിദ് ആണ്. അത് കഴിഞ്ഞാല്‍ നാമമാത്രമായവരാണ് ബാക്കിയുളളത്. ഇവര് അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമി മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലെയല്ല പ്രവര്‍ത്തിക്കുന്നത്. അവരുമായി കൂട്ടുപിടിക്കുക എന്നത് ആത്മഹത്യാപരമായ നിലപാടാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം. യുഡിഎഫിന് വോട്ട് ചെയ്യുന്ന മുസ്‌ലിങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി മുന്നോട്ടുവയ്ക്കുന്ന നയവും രാഷ്ട്രീയവും ഉള്‍ക്കൊളളാന്‍ കഴിയില്ല. എന്നിട്ടും നാല് വോട്ട് കിട്ടുമെങ്കില്‍ അതിന് വേണ്ടി ജമാഅത്തെ ഇസ്‌ലാമിയുമായി അവിശുദ്ധ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായി’, മുഖ്യമന്ത്രി പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും