എറണാകുളം പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു: വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു(59) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.

ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഴിഞ്ഞം 66-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ഇന്നലെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇതോടെ വിഴിഞ്ഞം വാര്‍ഡിലെ 10 ബൂത്തുകളും ഇന്നലെ രാത്രി തന്നെ പൂട്ടി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് തിങ്കളാഴ്ച്ച വൈകുന്നേരം 6.50ഓടെയാണ് മരിച്ചത്. ഇതേതുടര്‍ന്ന് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും