മദ്യപിച്ച് വാഹനമോടിച്ചതിന് സിനിമാതാരമായ പൊലീസുകാരനെതിരെ കേസെടുത്തു. സ്പെഷ്യൽ എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ണൂർ മട്ടന്നൂർ പൊലീസാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എടയന്നൂരിലാണ് ശിവദാസൻ്റെ കാർ അപകടമുണ്ടാക്കിയത്.