ഒരു പാട്ടിൽ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് സി.പിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ

ഒരു പാട്ടിൽ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് സി.പിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ.പാരഡി ഗാനം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല ആ പാട്ട് താൻ കേട്ടിട്ടുമില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ. ഗാനവുമായി ബന്ധപ്പെട് പോലീസിൽ പരാതി പോയിട്ടുണ്ട്. ഇനി പോലീസ് തീരുമാനിക്കട്ടെ എന്നും ജയരാജൻ പറഞ്ഞു. തങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്നും ഇ.പി പറഞ്ഞു. ജയരാജൻ


പിണറായി വെണ്ടുട്ടായിയിൽ പൊട്ടിയത് കെട്ടുപടക്കമെന്നും ഇ പി ജയരാജൻ പറഞ്ഞു. കെട്ടുപടക്കങ്ങൾ ചില സമയങ്ങളിൽ അപകടം ഉണ്ടാക്കാറുണ്ട്. കെട്ട് അല്പം മുറുകി പോയാൽ സ്ഫോടനം ഉണ്ടാകും.അങ്ങനെയുള്ള അപകടമാണ് ഇന്നലെ വെണ്ടുട്ടായിയിൽ ഉണ്ടായത് എന്നും ഇ പി പറഞ്ഞു.വെള്ളാപ്പള്ളി മുഖ്യമന്ത്രിക്കൊപ്പം കാറിൽ കാറിൽ സഞ്ചരിച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന വാദം ബാലിശമാണ്. ആരെങ്കിലും വന്നതുകൊണ്ടോ പോയതുകൊണ്ടോ വോട്ടുകൾ നഷ്ടപ്പെടില്ല എന്നും വെള്ളാപ്പള്ളി കാരണം വോട്ട് കുറഞ്ഞെന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും ഇ പി  പറഞ്ഞു.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്