വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ക്യാമ്പ് ഫോളോവര്‍

മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്-28, ധോബി-15, സ്വീപ്പര്‍-ഒന്‍പത്, ബാര്‍ബര്‍-ഏഴ്, വാട്ടര്‍ ക്യാരിയര്‍-ആറ് വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ സഹിതം ഡിസംബര്‍ 20 ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പിലുള്ള കെ.എ.പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കെ- ടെറ്റ് പരീക്ഷ പാസായവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 22,23,24,26 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ കണ്ണൂര്‍ ജി.വി.എച്ച്.എസ് (സ്പോര്‍ട്‌സ്) സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2025 ജൂണ്‍ കെ- ടെറ്റ് പരീക്ഷയിലും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ- ടെറ്റ് പരീക്ഷയിലും വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. ഡിസംബര്‍ 22 മുതല്‍ 24 വരെ കാറ്റഗറി രണ്ട്, മൂന്ന്, 24, 26 തീയതികളില്‍ കാറ്റഗറി ഒന്ന്, 26 ന് കാറ്റഗറി നാല് സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുക.

ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കെ-ടെറ്റ് ഹാള്‍ടിക്കറ്റ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സല്‍, പകര്‍പ്പ് എന്നിവ ഹാജരാക്കണം. ബി.എഡ്, ഡി എല്‍ എഡ് പഠിച്ചുകൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന അവസരത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നുവെന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, പ്രസ്തുത കോഴ്‌സ് വിജയിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവയും പരിശോധനയ്ക്ക് ഹാജരാക്കണം. ഒരു ദിവസം 125 പേര്‍ക്കാണ് ടോക്കണ്‍ നല്‍കുക. ഫോണ്‍: 0497 2700167

അപേക്ഷ ക്ഷണിച്ചു

നടുവില്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ ഡെമോണ്‍സ്ട്രേറ്റര്‍, ഓട്ടോമൊബൈല്‍ ട്രേഡ്സ്മാന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ 18 ന് നടക്കും. ഓട്ടോമൊബൈല്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കുള്ള അഭിമുഖം അന്നേദിവസം രാവിലെ 10.30 നും ഓട്ടോമൊബൈല്‍ ട്രേഡ്സ്മാന്‍ അഭിമുഖം ഉച്ചയ്ക്ക് 1.30 നും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം രാവിലെ 11.30 നും നടക്കും. കെ.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04602251033

കര്‍ഷക സദസ് ഡിസംബര്‍ 22 ന്

ടെക്നീഷ്യന്‍സ് ആന്‍ഡ് ഫാര്‍മേഴ്സ് കോ ഓര്‍ഡിനേഷന്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കര്‍ഷക സദസ് ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മുയ്യം കൈരളി കലാ കേന്ദ്രത്തില്‍ നടക്കും. താല്‍പര്യമുള്ളവര്‍ 9074765564, 9446095061 നമ്പറുകളില്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

കൈരളിയില്‍ പ്രദര്‍ശന വില്‍പന മേള

കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കൈരളി കണ്ണൂര്‍ ഷോറൂമില്‍ ക്രിസ്മസ്-പുതുവല്‍സര പ്രദര്‍ശന വിപണനമേള ആരംഭിക്കുന്നു. ആറന്‍മുള കണ്ണാടികളുടെ ശ്രേണിക്കു പുറമെ വിവിധ കരകൗശല ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്. ആഭരണപ്പെട്ടി, നിട്ടൂര്‍ പെട്ടി, വീട്ടിത്തടിയിലും കുമ്പിള്‍ വുഡിലും നിര്‍മ്മിച്ച കരകൗശല ശില്‍പങ്ങള്‍, കഥകളി, തെയ്യം കോസ്റ്റ്യൂം, ചുണ്ടന്‍ വള്ളം, ഹൗസ് ബോട്ട്, നെറ്റിപ്പട്ടം, ചന്ദന തടി, ചന്ദനതൈലം, എന്നിവയോടൊപ്പം കേരളത്തിന്റെ പരമ്പരാഗത ഉല്‍പന്നങ്ങളായ നിലവിളക്കുകള്‍, ഉരുളി, പറ തുടങ്ങിയയും ജ്വല്ലറി ഉല്‍പന്നങ്ങളും വിലക്കിഴിവോടെ ലഭിക്കും. തെക്കി ബസാറിലെ സബ് ജയിലിന് മുന്‍പിലുള്ള ഷോപ്പിങ് കോപ്ലക്സിനകത്തു പ്രവര്‍ത്തിക്കുന്ന ഷോറൂം ഞായറാഴ്ചയൊഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 6.30 വരെ തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 04972700379, 9656097355

ക്ഷീര വികസന വകുപ്പിൽ മാധ്യമ അവാർഡിന് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2026’ നോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്ക് പുരസ്‌കാരങ്ങൾ നൽകുന്നു. ക്ഷീര വികസനവുമായി ബന്ധപ്പെട്ട മികച്ച പത്ര റിപ്പോർട്ട്, പത്ര ഫീച്ചർ, കാർഷിക മാസികകളിലെ ഫീച്ചർ/ ലേഖനം, മികച്ച പുസ്തകം (ക്ഷീര മേഖല), ശ്രവ്യമാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ റിപ്പോർട്ട്, ദൃശ്യ മാധ്യമ ഫീച്ചർ, ദൃശ്യ മാധ്യമ ഡോക്യുമെന്ററി/ മാഗസിൻ പ്രോഗ്രാം, ‘ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിലെ മികച്ച ഫോട്ടോഗ്രാഫ് എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം.

ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ തയ്യാറാക്കി ദിനപത്രങ്ങളിലോ ആനുകാലികത്തിലോ പ്രസിദ്ധീകരിച്ച മികച്ച ഫീച്ചറിനും ‘ക്ഷീരമേഖല മാറുന്ന കാഴ്ചപ്പാടുകൾ’എന്ന വിഷയത്തിലൂന്നി ഉദ്യോഗസ്ഥർ എടുത്ത ഫോട്ടോഗ്രാഫിനും പുരസ്‌കാരങ്ങൾ നൽകും. എൻട്രികൾ 2024 ജനുവരി ഒന്നുമുതൽ 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.dairydevelopment.kerala.gov.in ൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 30 വൈകിട്ട് നാലിനകം ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ), ക്ഷീരവികസനവകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ, തിരുവനന്തപുരം-695004 വിലാസത്തിൽ ലഭിക്കണം. ഫോൺ: 9995240861, 9446453247, 9495541251

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പന്ന്യന്നൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ വിഭാഗത്തിൽനിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം/ എൻ എ സിയും ഒരു വർഷ പ്രവൃത്തി പരിചയം / മെക്കാനിക്കൽ / ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയം/മെക്കാനിക്കൽ /ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരുവർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ 19 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ സർട്ടിഫിക്കറ്റ് ഇൻ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് പ്രോഗ്രാമിലേക്ക് പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി, ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചു. http://app.srccc.in/register എന്ന ലിങ്ക് വഴിയും അംഗീകൃത പഠന കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.srccc.in ൽ ലഭിക്കും. അപേക്ഷ ഡിസംബർ 31 വരെ സ്വീകരിക്കും. കൂത്തുപറമ്പ് മൈൻഡ്‌സെറ്റ് ട്രെയിനിംഗ് അക്കാദമി ആൻഡ് കൗൺസിലിംഗ് സെന്റർ ഫോൺ: 9446300661, 7034300661

ക്വട്ടേഷൻ ക്ഷണിച്ചു

ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ക്യാമ്പസിൽ ശുചീകരണ പദ്ധതിക്കാവശ്യമായ പവർ ടൂൾസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം പി.ഒ, തലശ്ശേരി – 670106 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490 2346027

ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിൽ ക്യാമ്പസ് ശുചീകരണ പദ്ധതിക്കാവശ്യമായ ഇൻസിനറേറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം പി.ഒ, തലശ്ശേരി – 670106 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0490 2346027

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും