സൈക്കിള്‍ മോഷ്ടാവിനെ തന്ത്രപൂര്‍വ്വം പൊലീസിന് മുന്നിലെത്തിച്ച്ഉടമ

സൈക്കിള്‍ മോഷ്ടാവിനെ തന്ത്രപൂര്‍വ്വം പൊലീസിന് മുന്നിലെത്തിച്ച് സൈക്കിള്‍ ഉടമ. കരിവെള്ളൂര്‍ ഓണക്കുന്നിലാണ് സംഭവം. ഇതോടെ ഒരുപ്രദേശത്തെ സൈക്കിള്‍ മോഷണത്തിന്റെ ചുരുളഴിയുകയാണ്.കഴിഞ്ഞ ദിവസമാണ് ഓണക്കുന്നിലെ ശ്രീജിത്ത് കുമാറിന്റെ മകളുടെ സൈക്കിള്‍ മോഷണം പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സൈക്കിളുമായി എത്തുന്ന പ്രതി അത് അവിടെവെച്ച ശേഷം നിഖിതയുടെ സൈക്കിളുമായി കടന്നുകളയുകയായിരുന്നു. പിന്നീട് തിരിച്ചെത്തി സ്വന്തം സൈക്കിളും എടുത്തുകൊണ്ടുപോയി. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെട്ടിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. രണ്ട് മാസത്തിനുള്ളില്‍ പ്രദേശത്ത് അഞ്ച് സൈക്കിളുകള്‍ മോഷണം പോയിട്ടുണ്ട്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും