പൊലീസ് സ്റ്റേഷനിലെത്തിയ ഗര്ഭിണിയായ യുവതിയെ മര്ദിച്ച സിഐ പ്രതാപചന്ദ്രനെതിരെ നേരത്തെയും പരാതികള്. പാലക്കാട് സ്വദേശിയായ യുവനടനാണ് പ്രതാപചന്ദ്രനെതിരെ നിയമപോരാട്ടം നടത്തുന്നത്. കള്ളക്കേസില് കുടുക്കി ക്രൂരമായി മര്ദിച്ചുവെന്ന് നടനായ സനൂപ് പറയുന്നു.2023 മെയ് 16-നാണ് സംഭവം നടന്നത്. കിംഗ് ഓഫ് കൊത്ത ഷൂട്ടിംഗ് സമയത്ത് ആയിരുന്നു മര്ദനം. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വിഷ്വല് എഡിറ്ററായ രാഹുല് രാജിനും മര്ദ്ദനമേറ്റു. രാത്രി ഒരു മണിക്ക് കലൂര് ദേശാഭിമാനി ജംങ്ഷനില് ചായ കുടിക്കാന് പോയ സമയത്തായിരുന്നു സംഭവമെന്നാണ് സനൂപ് പറയുന്നത്.