സാമ്പത്തിക തട്ടിപ്പുകേസ്; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍. കായംകുളത്താണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും