വാളയാറിലെ ആൾക്കൂട്ട ആക്രമണം: കൊല്ലപ്പെട്ട അതിഥി തൊഴിലാളിയുടെ കുടുംബവുമായുള്ള ചർച്ച ഇന്ന്

പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട അതിഥി തൊഴിലാളി റാം നാരായണൻ ബാഗേലിന്‍റെ കുടുംബവുമായി മന്ത്രി കെ. രാജൻ ഇന്ന് ചർച്ച നടത്തും. തൃശൂരിൽ വച്ച് നടത്തുന്ന ചർച്ചയിൽ കുടുംബാഗങ്ങളു, ആക്ഷൻ കൗൺസിൽ അംഗങ്ങളും പങ്കെടുക്കും. റാം മോഹൻ നാരായണന്‍റെ മരണത്തിൽ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും കുറ്റവാളികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.

കള്ളനെന്ന് ആരോപിച്ച് അതിഥി തൊഴിലാളിക്ക് നേരെ നടത്തിയ രണ്ടു മണിക്കൂർ നീണ്ട ആക്രമണത്തിൽ സ്ത്രീകൾക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ക‍ഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ആണ് 31 കാരൻ രാംനാരായണനെ ആൾകൂട്ടം തല്ലി കൊന്നത്. 15 ഓളം പേർ ചേർന്നായിരുന്നു ആക്രമണം. നിലവിൽ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായവർ ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ്. വാളയാർ പൊലീസിൽ നിന്ന് പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടിയുണ്ടാകും. മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും