അഡ്വ. പി ഇന്ദിരയെ കണ്ണൂർ മേയറായി തെരഞ്ഞെടുത്തു

അഡ്വ. പി ഇന്ദിരയെ കണ്ണൂർ മേയറായി തെരഞ്ഞെടുത്തു. ഇന്ദിരയ്ക്ക് 36 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രകാശിനിക്ക് 15 വോട്ടും ലഭിച്ചപ്പോൾ എൻഡിഎ സ്‌ഥാനാർത്ഥി അർച്ചന വണ്ടിച്ചാലിന് 4 വോട്ടാണ് കിട്ടിയത്. എസ്‌ഡിപിഐ വോട്ട് അസാധുവായി.

തലശ്ശേരി നഗരസഭ ചെയർമാൻ ആയി കാരായി ചന്ദ്രശേഖരൻ ചുമതലയേറ്റു. 53 കൗൺസിലർമാരിൽ 52 പേർ ഹാജരായി. 32 വോട്ടുകൾ കാരായിക്ക് ലഭിച്ചു. എസ്. ഡി.പി. ഐ പ്രതിനിധി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ബി ജെ.പി യുടെ ഒരു പ്രതിനിധി ജയിലിലായതിനാൽ ഹാജരായില്ല. പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുബൈര്‍ തെരഞ്ഞെടുക്കപ്പെട്ടത്.എതിര്‍ സ്ഥാനാര്‍ത്ഥികളായ സി.പി.എമ്മിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും