സംസ്ഥാനത്തെ 6 കോർപ്പറേഷനുകളിലേയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചുമതലയേറ്റ കൗൺസിലർമാരിൽ നിന്നും കോർപ്പറേഷൻ മുൻസിപ്പാലിറ്റി അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ ആറ് കോര്‍പറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പാണ് നടക്കുക.

കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതകളാണ് മേയറാകുക. മറ്റിടങ്ങളിൽ പുരുഷന്മാരും മേയറാകും. മുനിസിപ്പാലിറ്റികളില്‍ 44 അധ്യക്ഷ സ്ഥാനങ്ങള്‍ വനിതകള്‍ക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരെണ്ണം പട്ടികവര്‍ഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരിക്കുന്നത്.

ചെയര്‍പേഴ്‌സണ്‍, മേയര്‍ തെരഞ്ഞെടുപ്പ് രാവിലെ 10.30ന് നടക്കും. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് പകല്‍ 2.30നുമാണ് നടക്കുക. ഇതിനു പുറമെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ തെരഞ്ഞെടുപ്പ് 27നാണ് നടക്കുക. ഇവിടേയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പകല്‍ 2.30നുമാണ് നടക്കുക. സ്ഥാനങ്ങളിലേക്ക് ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും