യുവജനക്ഷേമ-യുവജനകാര്യ സമിതി യോഗം ഡിസംബർ 30ന്
യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം ഡിസംബർ 30ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യുവജനങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് യുവജനങ്ങളിൽനിന്നും യുവജന സംഘടനകളിൽനിന്നും പരാതികൾ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി നൽകാൻ താൽപര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ നേരിട്ടെത്തി അപേക്ഷകൾ നൽകാം.
മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30ന് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. സിഡിപി സൗത്ത് ഇന്ത്യൻ ഷെഫ്, കോണ്ടിനെന്റൽ ഷെഫ്, എക്സിക്യൂട്ടീവ് ഷെഫ്, റെസ്റ്റോറന്റ് മാനേജർ, ജ്യൂസ് മേക്കർ, ഹൗസ് കീപ്പിംഗ്, കുക്കിംഗ് സ്റ്റാഫ്, കാറ്റലോഗ് എക്സിക്യൂട്ടീവ്, ബില്ലിംഗ്, സെയിൽസ് എക്സിക്യൂട്ടീവ്, സി സി ടി വി ഓപ്പറേറ്റർ, പാക്കിംഗ് ആൻഡ് ഡെലിവറി എക്സിക്യൂട്ടീവ്, ഐ ടി അഡ്മിൻ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, വോയിസ് പ്രോസസ് (ഇംഗ്ലീഷ് / മലയാളം / കന്നഡ / തമിഴ് ), ഡ്രൈവർ, ടെലി സെയിൽസ്, ടെക്നീഷ്യൻ ട്രെയിനി, ഷോറൂം സെയിൽസ് ഒഴിവുകളിലേക്കാണ് അഭിമുഖം.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066
ഒഴിവുകൾ
കണ്ണൂർ ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, സ്ട്രക്ചർ ക്യാരിയർ, വാച്ചർ, അറ്റൻഡർ, ധോബി (വനിത) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 13 ന് രാവിലെ പത്ത് മണി, പ്ലംബർ അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണി, സ്ട്രക്ചർ ക്യാരിയർ അഭിമുഖം ജനുവരി 14 രാവിലെ പത്ത് മണി, വാച്ചർ അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണി, അറ്റൻഡർ അഭിമുഖം ജനുവരി 15 ന് രാവിലെ പത്ത് മണി, ധോബി അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കും. പ്രായപരിധി 18-36 വയസ്സ്. അപേക്ഷകർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2801688
സൗജന്യ ചികിത്സ
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ശല്യതന്ത്ര വിഭാഗത്തിൽ (ഒ.പി നമ്പർ ഒൻപത്) വിട്ടുമാറാത്തതും പഴക്കമുള്ളതുമായ മുറിവുകൾ, വ്രണങ്ങൾ എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ പരിശോധനയും ചികിത്സയും നൽകുന്നു. ആവശ്യമുള്ളവർ തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മണി മുതൽ ഉച്ച ഒരുമണിവരെയുള്ള സമയങ്ങളിൽ ഒ.പിയിൽ നേരിട്ട് എത്തണം. ഫോൺ: 8281097953
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൂത്തുപറമ്പ് ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം ഡിസംബർ 30 ന് രാവിലെ 11 മണിക്ക് നടക്കും. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും / ബിരുദാനന്തര ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം/ പ്രസ്തുത ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0490 2364535
ഇ.സി.ജി. ടെക്‌നീഷ്യൻ നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ, സർട്ടിഫിക്കറ്റ് ഇൻ ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി / ഡിപ്ലോമ ഇൻ കാർഡിയോവാസ്‌കുലാർ ടെക്നോളജി യോഗ്യതയോടൊപ്പം കെ.പി.എസ്.സി അംഗീകരിച്ച ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി അഞ്ചിന് രാവിലെ പത്ത് മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.
സ്‌ക്രബ് നഴ്‌സ് നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്‌ക്രബ് നഴ്‌സ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി /ബി.എസ്.സി നഴ്‌സിംഗ് (കേരള പി.എസ്.സി/കേരള നഴ്‌സിംഗ് കൗൺസിൽ അംഗീകാരം) യോഗ്യതയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി മൂന്നിന് രാവിലെ പത്ത് മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.
കമ്പ്യൂട്ടർ കോഴ്സുകൾ
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, പിഡിസിഎഫ്എ, ഡിസിഎ, ഡാറ്റ എൻട്രി കോഴ്സുകളുടെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്രവേശനം നേടാൻ താൽപര്യമുള്ളവർക്ക് ഡിസംബർ 31 നകം പേര് രജിസ്റ്റർ ചെയ്യാം. എസ് ടി വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 04972800572, 9496015018
അക്കാദമിക് പ്രൊജക്റ്റുകൾ ചെയ്യാം
തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി ബി എസ് സി കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ് / ഇലക്ടോണിക്സ്, എം.എസ് സി കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്, എം ടെക്/ എം സി എ വിഷയങ്ങളിൽ അക്കാദമിക് പ്രൊജക്റ്റുകൾ ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്. കൊമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ് വിഷയങ്ങളിൽ ഇന്റേൺഷിപ്പ് ട്രെയിനിംഗ് , യുജിസി നെറ്റ് (കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് വിഷയങ്ങളും ജനറൽ പേപ്പറും) പരിശീലനം എന്നിവയും നൽകുന്നു. താൽപര്യമുള്ളവർക്ക് 8547005087, 9495069307, 9400519491, 0471-2660512 (0) നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.
ടെണ്ടർ
കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ വാടകയ്ക്ക് നൽകുന്നതിനുള്ള ലേലം ജനുവരി എട്ടിന് നടക്കും. ടെണ്ടറുകൾ ജനുവരി ഏഴുവരെ സ്വീകരിക്കും. ഫോൺ: 8606734843, 9188526762, 9947900560