ട്രെയിനര്‍ നിയമനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള റീച്ച് നടത്തുന്ന പരിശീലന പരിപാടിയിലേക്ക് ട്രെയിനര്‍മാരെ എം പാനല്‍ ചെയ്യുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ് സ്‌കില്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങളിലാണ് നിയമനം. ബിരുദാനന്തരബിരുദം, മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം യോഗ്യതയുള്ളവര്‍ ജനുവരി 30 നകം reach2@reach.org.in എന്ന ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. വെബ്സൈറ്റ്: www.reach.org.in, ഫോണ്‍: 04972-800572, 9496015018
പി എസ് സി അഭിമുഖം
ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 445/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖ പരീക്ഷ ജനുവരി 28,29 തീയതികളില്‍ കെ.പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം.
പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കെ പി എസ് സി ജനുവരി 24 ന് ഉച്ചയ്ക്ക് 1.30 ന് പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടത്താനിരുന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 360/2025) പരീക്ഷയുടെ കേന്ദ്രം പിലാത്തറ സെന്റ് ജോസഫ് കോളേജിലേക്ക് മാറ്റിയതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. (രജിസ്റ്റര്‍ നമ്പര്‍ 1159678-1159977). പരീക്ഷാ സമയത്തില്‍ മാറ്റമില്ല.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലേക്കും വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി കാസറഗോഡ് ജില്ലയിലെ കരിന്തളം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളിലേക്ക് സി ബി എസ് സി (ഇംഗ്ലീഷ് മീഡിയം) സിലബസ് പ്രകാരം ആറാം ക്ലാസിലേക്കും പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ, അതില്‍ കുറവോ ഉള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രത്യേക ദുര്‍ബല ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല.
www.stmrs.in വെബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത രക്ഷിതാക്കള്‍ / വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ, നിശ്ചിത മാതൃകയില്‍ സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ , ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഫെബ്രുവരി 23 നകം ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഐ.ടി.ഡി.പി ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഇരിട്ടി – 9496070388, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, തളിപ്പറമ്പ് – 9496070401, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 04972 700357 നമ്പറുകളില്‍ ബന്ധപ്പെടാം.
ഫുള്‍ടൈം അസിസ്റ്റന്റ് നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫുള്‍ടൈം അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവും അക്കൗണ്ടന്‍സിയില്‍ അറിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എംബിഎ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226
കലാസൃഷ്ടികള്‍ ക്ഷണിച്ചു
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് പ്ലസ്ടു – കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാ തലത്തില്‍ നടത്തുന്ന പോസ്റ്റര്‍ / ഡ്രോയിംഗ് എക്‌സിബിഷന്‍ പ്രോഗ്രാമിലേക്ക് കലാ സൃഷ്ടികള്‍ ക്ഷണിച്ചു. മൈ ഇന്ത്യ മൈ വോട്ട്; ഇന്ത്യന്‍ സിറ്റിസണ്‍ അറ്റ് ദി ഹാര്‍ട്ട് ഓഫ് ഇന്ത്യന്‍ ഡെമോക്രസി എന്ന വിഷയത്തില്‍ ചാര്‍ട്ട് പേപ്പര്‍ വലുപ്പത്തിലുള്ള കലാസൃഷ്ടികള്‍ ജനുവരി 22ന് വൈകീട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ കലക്ടറേറ്റ് ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ ലഭിക്കണം. ആകര്‍ഷകമായ കലാ സൃഷ്ടികള്‍ക്ക് സമ്മാനം ലഭിക്കും. ഫോണ്‍: 8086777573, 9443201639
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കണ്ണൂര്‍ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി നാലിന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.
തലശ്ശേരി കാഞ്ഞിലേരി ശിവപുരം മഹാദേവ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.
ഐ എച്ച് ആര്‍ ഡിയില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍
ഐ എച്ച് ആര്‍ ഡി തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിഡിടിഒഎ, സിസിഎല്‍ഐഎസ് കോഴ്സുകളുടെ ഫുള്‍ടൈം/ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍/ ഓഫ്ലൈന്‍/ സായാഹ്ന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍: 0471 2550612, 9400519491, 8547005087