യുജിസി റെഗുലേഷൻ പ്രമോഷൻ ഓഫ് ഇക്വിറ്റി 2026: സ്റ്റേ ചെയ്ത് സുപ്രീം കോടതി

യു ജി സി റെഗുലേഷൻ പ്രമോഷൻ ഓഫ് ഇക്വിറ്റി 2026 സ്റ്റേ ചെയ്ത് സുപ്രീം കോടതി. വ്യവസ്ഥകൾ പ്രഥമദൃഷ്ട്യാ അവ്യക്തമാണെന്ന് കോടതി പറഞ്ഞു. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ചട്ടങ്ങൾ പുനർ രൂപകല്പന ചെയ്യാനും സുപ്രീം കോടതി നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു ജി സി റെഗുലേഷൻ പ്രമോഷൻ ഓഫ് ഇക്വിറ്റി.

പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) അംഗങ്ങൾക്ക് മാത്രം സംവരണത്തിന്റെ ആനുകൂല്യം നൽകുന്നതും അതേസമയം ജനറൽ അല്ലെങ്കിൽ ഉയർന്ന ജാതിക്കാർക്ക് അതേ സംരക്ഷണം നിഷേധിക്കുന്നതും വിവേചനപരമാണെന്ന് ആരോപിച്ചാണ് സ്റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഇക്കാര്യം വളരെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. 2012ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത പ്രോത്സാഹിപ്പിക്കാനു‍ള്ള നിലവിലുള്ള ചട്ടങ്ങൾ തുടരുമെന്ന് കോടതി പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും