ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയിൽ തന്റെ കക്ഷിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള വാദമായിരിക്കും തന്ത്രിയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തുക. തന്ത്രിയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കും.

അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വാദം കേൾക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം വേണമെന്നതാണ് പോറ്റിയുടെ ആവശ്യം. നേരത്തെ ദ്വാരപാലക പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ നടന്ന വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടപ്പോൾ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും