സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് യുവതിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. 2022ല്‍ യുവതിയുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്നാണ് കേസ്.

കഴിഞ്ഞയാഴ്ചയാണ് യുവതി പൊലീസില്‍ ചിദംബരത്തിനെതിരെ പരാതി നല്‍കിയത്. ബിഎന്‍എസ് 74,75,79 തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. എളംകുളത്ത് യുവതി താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ച് കടന്നെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും